df

കൊച്ചി: ആഭ്യന്തര പേഴ്സണൽ ആൻഡ് ഹെയർകെയർ ബ്രാൻഡായ അരാറ്റ ചുരുണ്ട മുടിയുള്ളവർക്കായി പുതിയ അഡ്വാൻസ്ഡ് കേൾ കെയർ ഹെയർ സ്‌റ്റൈലിംഗ് ജെൽ പുറത്തിറക്കി. തപ്സി പന്നുവാണ് സ്‌റ്റൈലിംഗ് ജെൽ ബ്രാൻഡ് അംബാസിഡർ. അബിസീനിയൻ സീഡ് ഓയിൽ, അർഗാൻ ഓയിൽ, സോയാ പ്രോട്ടീൻ, കറ്റാർവാഴ എന്നിവയടങ്ങിയ വീഗൻ ഉത്പന്നമാണിത്. മുടിക്ക് കേടുപാടുകൾ, മുടികൊഴിച്ചിൽ, അകാലനര എന്നിവയ്ക്കുള്ള സാദ്ധ്യത കുറയ്ക്കുന്നതും ദൈനംദിന ഉപയോഗത്തിന് പറ്റുന്നതുമാണ് പുതിയ ജെൽ.

പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങൾ നാം ഉപേക്ഷിക്കേണ്ട സമയമാണിത്. ചുരുണ്ടമുടിയാണ് എന്റെ ഐഡന്റിറ്റി, ഞാൻ അഭിമാനത്തോടെ അത് ഒരു കിരീടമായി ധരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഈ ചുരുണ്ടമുടിയുടെ പ്രാതിനിധ്യം ഓൺ സ്‌ക്രീനിലായാലും അല്ലെങ്കിൽ ഞാൻ പ്രവർത്തിക്കാൻ തിരഞ്ഞെടുക്കുന്ന ബ്രാൻഡുകൾക്കൊപ്പമായാലും, വളരെ പ്രധാനമാണെന്നും തപ്സി പന്നു പറഞ്ഞു.

ഞങ്ങളുടെ പുതിയ അഡ്വാൻസ്ഡ് കേൾകെയർ ഹെയർ സ്റ്റൈലിംഗ് ജെല്ലിന്റെ എറ്റവും മികച്ച വക്താവായും അരാറ്റയുടെ ചുരുളൻ സുഹൃത്തായും താപ്സിയെ ഉൾപ്പെടുത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നു അരാറ്റ സ്ഥാപകരായ ധ്രുവ് മധോക്കും ധ്രുവ് ഭാസിനും പറഞ്ഞു.