s

തിരുവനന്തപുരം: തൊഴിൽ നിയമങ്ങൾ പാടെ ലംഘിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ മാനേജ്മെന്റിനെതിരെ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. അടച്ചുപൂട്ടിയ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ വേളി ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കുക,കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക,തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന മാനേജ്മെന്റിനെതിരെ നിയമനടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ക്ലേ ഫാക്ടറി തൊഴിലാളികൾ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുൻ എം.എൽ.എ എം.എ. വാഹിദ് അദ്ധ്യക്ഷത വഹിച്ചു.എം.വിൻസെന്റ് എം.എൽ.എ,എസ്.എസ്. പോറ്റി, കെ. ജയകുമാർ, വഞ്ചിയൂർ രാധാകൃഷ്ണൻ, മണക്കാട് ചന്ദ്രൻ കുട്ടി, പുല്ലുവിള സ്റ്റാൻലി,ഡി. മോഹനൻ, വി.ജയപ്രകാശ്, എസ്.പി. ദീപക്, സുനിൽ ഭാസ്കർ, ജ്യോതിഷ് കുമാർ, ബൈജു,വേങ്ങോട് മധു, സജുകുമാർ വി.ജെ, ഡി.സുദർശനൻ, ജി.ആർ. അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.