s

തിരുവനന്തപുരം:കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷികുട്ടികളിൽ മാറ്റം വരുത്തുന്നതിനുള്ള ബ്ലോസം-ഹോർട്ടികൾച്ചർ തെറാപ്പിക്ക് തുടക്കമായി.കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയും ​മാജിക് അക്കാഡമിയും​ നബാർഡും സംയുക്തമായി ആരംഭിക്കുന്ന ബ്ലോസം പദ്ധതി കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. നബാർഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഷാജി.കെ.വി അദ്ധ്യക്ഷത വഹിച്ചു. ചീഫ് ജനറൽ മാനേജർ പി.ബാലചന്ദ്രൻ ബ്ലോസം ലോഗോ റിലീസ് ചെയ്തു. അഗ്രികൾച്ചർ കോളേജ് പ്രൊഫസർ ഡോ.ബേല.ജി.കെ,​ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ആർ.ചന്ദ്രബാബു,​ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഡീൻ ഡോ.അനിൽകുമാർ.എ,​ മാജിക് അക്കാഡമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്,​മാജിക് പ്ലാനറ്റ് മാനേജർ ജിൻ ജോസഫ് എന്നിവർ പങ്കെടുത്തു. ഡിഫറന്റ് ആർട്ട് സെന്ററിന് സമീപം ഒരുക്കുന്ന കൃഷിയിടത്തിൽ ഭിന്നശേഷികുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറികൾ,പഴവർഗങ്ങൾ,ഔഷധ സസ്യങ്ങൾ,അലങ്കാരച്ചെടികൾ എന്നിവ വച്ചുപിടിപ്പിക്കും. ഇതാദ്യമായാണ് ഭിന്നശേഷികുട്ടികൾക്കായി ഹോർട്ടികൾച്ചർ തെറാപ്പി ആരംഭിക്കുന്നത്.