തിരുവനന്തപുരം :വെൺപാലവട്ടം ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് മാർച്ച് 4 മുതൽ നടത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ.ബിജുരമേശ് അറിയിച്ചു. മാർച്ച് 4ന് 9.35 ന് തൃക്കൊടിയേറ്റവും തുടർന്ന് പഞ്ചഗവ്യ കലശപൂജ, നവകകലശപൂജ,അഭിഷേകങ്ങൾ, ഉച്ചപൂജ,ബ്രഹ്മരക്ഷസിനുപൂജ,യോഗീശ്വരപൂജ എന്നിവയും വൈകിട്ട് 5 മുതൽ യോഗീശ്വരൻ,ശ്രീഭഗവതി,ശ്രീഭദ്രകാളി എന്നീ ക്ഷേത്രങ്ങളിൽ പുഷ്പാഭിഷേകവും ദീപാരാധനയും നടക്കും.7.45ന് തോറ്റംപാട്ട് ആരംഭിക്കും.8.50ന് കാപ്പുകെട്ടി കുടിയിരുത്തും 9.35 ന് കുത്തിയോട്ടം നിറുത്തലും നടക്കും.5ന് രാവിലെ 6 ന് മഹാഗണപതി ഹോമം, 7.30ന് ഉഷഃപൂജ, 8ന് കലശപൂജ,9ന് ശ്രീഭഗവതി ക്ഷേത്രത്തിൽ ശ്രീഭൂതംബലി 9 മുതൽ പഞ്ചഗവ്യ കലശപൂജ,നവകകലശപൂജ,അഭിഷേകങ്ങൾ,ഉച്ചപൂജ, യോഗീശ്വരപൂജ മറ്റ് ഉപദേവതകൾ വിശേഷാൽ പൂജയും വൈകിട്ട് 6.15 ന് ശ്രീഭഗവതി ക്ഷേത്രത്തിൽ പുഷ്പാഭിഷേകവും ദീപാരാധനയും 7ന് മുളയിടലും 8ന് കളമെഴുത്തും പാട്ടും തുടർന്ന് ശ്രീഭൂതബലിയും ഉണ്ടായിരിക്കും.6 ന് മഹാഗണപതി പൂജ, 7.30 ന് ഉഷഃപൂജ, 8 ന് കലശപൂജ, 9ന് ശ്രീഭൂതബലി, 9 മുതൽ പഞ്ചഗവ്യ പൂജ, നവകകലശപൂജ,അഭിഷേകങ്ങൾ, ബ്രഹ്മരക്ഷസിന് പൂജ,യോഗീശ്വര പൂജ, മറ്റ് ഉപദേവതകൾക്ക് വിശേഷാൽപൂജ എന്നിവയും വൈകിട്ട് 5.45 ന് നേർച്ച കാഴ്ചയും 6.30ന് കലാവിരുന്നും രാത്രി 8ന് കളമെഴുത്തും പാട്ടും 9ന് ശ്രീഭൂതബലിയും ഉണ്ടായിരിക്കും.7ന് രാവിലെ 6 മുതൽ മഹാഗണപതിഹോമം,7.30 ന് ഉഷഃപൂജ, 9ന് ശ്രീഭൂതബലി,9.30 മുതൽ പഞ്ചഗവ്യ കലശപൂജ,നവകകലശപൂജ, അഭിഷേകങ്ങൾ,ഉച്ചപൂജ,ബ്രഹ്മരക്ഷസിന് പൂജ, യോഗീശ്വരന് പൂജ,മറ്റ് വിശേഷാൽ പൂജകളും വൈകിട്ട് 5.30 മുതൽ യോഗീശ്വരൻ,ശ്രീഭഗവതി,ശ്രീഭദ്രകാളി എന്നീ ക്ഷേത്രങ്ങളിൽ പുഷ്പാഭിഷേകവും ദീപാരാധനയും 7ന് നൃത്തനൃത്യങ്ങളും 9ന് ശ്രീഭൂതബലിയും ഉണ്ടായിരിക്കും.8ന് രാവിലെ 6 മുതൽ മഹാഗണപതിഹോമം,9ന് ശ്രീഭൂതബലി തുടർന്ന് പഞ്ചഗവ്യ കലശപൂജ,നവകകലശപൂജ, അഭിഷേകങ്ങൾ,ഉച്ചപൂജ,ബ്രഹ്മരക്ഷസിന് പൂജ,യോഗീശ്വര പൂജ മറ്റ് വിശേഷാൽ പൂജകൾ എന്നിവയും വൈകിട്ട് 5.30 ന് ശ്രീയോഗീശ്വരൻ,ശ്രീഭഗവതി, ശ്രീഭദ്രകാളി എന്നീക്ഷേത്രങ്ങളിൽ ദീപാരാധനയും 9ന് ശ്രീഭൂതബലിയും 10ന് തോറ്റംപാട്ടിലെ കൊന്ന് തോറ്റ് ഭാഗവും ഉണ്ടായിരിക്കും. 9ന് രാവിലെ 5.30 മുതൽ മഹാഗണപതിഹോമം 8.15ന് സമ്പൂർണ ദേവീമാഹാത്മ്യപാരായണം, 9ന് ശ്രീഭൂതബലി തുടർന്ന് പഞ്ചഗവ്യ കലശപൂജ,നവകകലശപൂജ, ബ്രഹ്മരക്ഷസിന് പൂജ,യോഗീശ്വര പൂജ മറ്റ് വിശേഷാൽ പൂജകളും വൈകിട്ട് 6.30ന് നൃത്തസന്ധ്യയും 7ന് യോഗ്യശ്വരൻ,ശ്രീഭഗവതി, ശ്രീഭദ്രകാളി എന്നീ ക്ഷേത്രങ്ങളിൽ പുഷ്പാഭിഷേകവും ദീപാരാധനയും 8ന് കളമെഴുത്തും പാട്ടും തുടർന്ന് ശയ്യാപൂജയും 9 മുതൽ ഉരുൾ നേർച്ചയും 10.30 മുതൽ പള്ളിവേട്ടയും ഉണ്ടായിരിക്കും.
10ന് രാവിലെ 7.30 ന് മഹാമൃത്യുഞ്ജയഹോമം, 9.50 ന് പൊങ്കാല അടുപ്പിൽ അഗ്നിപകരൽ,12 ന് ഉച്ചപൂജ, 12.20 ന് പൊങ്കാല നിവേദ്യം,വൈകിട്ട് 6 ന് നൃത്തസന്ധ്യയും തുടർന്ന് യോഗീശ്വരൻ,ശ്രീഭഗവതി,ശ്രീഭദ്രകാളി എന്നീ ക്ഷേത്രങ്ങളിൽ പുഷ്പാഭിഷേകവും ദീപാരാധനയും രാത്രി 10ന് എഴുന്നള്ളത്തും 10.45 ന് ആറാട്ടുബലിയും 10.55 ന് കൊടിയിറക്കവും തുടർന്ന് ഗുരുസിയോടുകൂടി ഇൗ വർഷത്തെ ഉത്സവപരിപാടികൾ സമാപിക്കും.