തി​രുവനന്തപുരം : നെല്ലഞ്ചി​യൂർക്കോണം അറപ്പുര ശ്രീഭദ്റകാളി​ ക്ഷേത്രത്തി​ലെ കുംഭരോഹി​ണി​ മഹോത്സവം മാർച്ച് 3 മുതൽ 9 വരെ നടക്കുമെന്ന് എൽ.ആർ.കൃഷ്ണകുമാർ (പ്രസിഡന്റ്),പി.രാജചന്ദ്രൻ (സെക്രട്ടറി),എസ്. ശ്രീദത്ത് (ട്രഷറർ) എന്നിവർ അറിയിച്ചു.മാർച്ച് 3 ന് രാവിലെ 6ന് ഉഷഃപൂജ, 10ന് രാവിലെ 10.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്, വൈകിട്ട് 10ന് രാവിലെ 10.30നും മദ്ധ്യേ ദേവിയെ പാടികുടിയിരുത്തുന്നു (ഭദ്രകാളിപ്പാട്ട് ആരംഭം).

4 ന് രാവിലെ 6 ന് ഉഷഃപൂജ, 8ന് ഭദ്രകാളിപ്പാട്ട്. 5 ന് രാവിലെ 6ന് ശ്രീമഹാഗണപതിഹോമം, ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജ, വൈകിട്ട് 6.45 ന് സർവ്വാലങ്കാര ദീപാരാധന. 6 ന് രാവിലെ 6ന് ഉഷഃപൂജ, വൈകിട്ട് 6.45 സർവാലങ്കാര ദീപാരാധന. 7 ന് രാവിലെ 6.10 ന് മഹാഗണപതിഹോമം, 8ന് ഭദ്രകാളിപ്പാട്ട്, 10.00 ന് കലശാഭിഷേകം തുടർന്ന് ഭദ്രകാളിപ്പാട്ട് (കൊന്നുതോറ്റം കഥ),8 ന് രാവിലെ 6ന് ഉഷഃപൂജ, 6.10 ന് മഹാഗണപതിഹോമം, 8.00 ന് ഭദ്രകാളിപ്പാട്ട്, 9ന് കലശപൂജ, 10 നും 10.30ന് മദ്ധ്യേ പൊങ്കാല (അടുപ്പുവയ്ക്കൽ), വൈകിട്ട് 9ന് ഉരുൾ, 10.30 ന് ദേവിയെ പുറത്തെഴുന്നള്ളിക്കുന്നു. 9ന് രാവിലെ 6ന് ഉഷഃപൂജ, ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജ,കുടിയിരുത്ത് പാട്ട് (ഭദ്രകാളിപ്പാട്ട് സമാപനം),8നുശേഷം യക്ഷിഅമ്മയ്ക്ക് മഞ്ഞപ്പാൽ, പൂപ്പട, കുരുതി തർപ്പണം, തൃക്കൊടിയിറക്ക്, തിരുനട അടയ്ക്കൽ.