
ബാലരാമപുരം: നെയ്യാർ ശുദ്ധജല പദ്ധതി നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നടപ്പാക്കണമെന്നും നെയ്യാർ ജല സംഭരണിയിലെ ജലം ശുദ്ധീകരിച്ച് തലസ്ഥാനത്തെ മന്ത്രി മന്ദിരങ്ങളിലും അവരുടെ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി കാട്ടാക്കട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ. രാജീവന്റെ നേതൃത്വത്തിൽ നടന്ന ജാഥ മുടവൂർപ്പാറയിൽ സമാപിച്ചു. ജില്ലാ രൂപീകരണ സമിതി കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം. നിസ്താറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ രൂപീകരണ സമിതി ചെയർമാൻ അഡ്വ. ആർ.ടി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ആർ.എം.പി ജില്ലാ സെക്രട്ടറി ജി. ബാലകൃഷ്ണപിള്ള, ജില്ലാ രൂപീകരണ സമിതി നേതാക്കളായ നെയ്യാറ്റിൻകര ജയചന്ദ്രൻ, കൈരളി ശശിധരൻ, ഡോ. സി.വി. ജയകുമാർ, ഐബിൻ ജോർജ്, ധനുവച്ചപുരം സുകുമാരൻ, അമരവിള സതികുമാരി, ജയകുമാർ എന്നിവർ സംസാരിച്ചു. ജാഥ ക്യാപ്ടൻ അഡ്വ. രാജീവ് യോഗത്തിന് നന്ദി പറഞ്ഞു.