
തിരുവനന്തപുരം: മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന 26 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മീഡിയ സെല്ലിൽ പ്രവർത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥികളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പ്രായപരിധി 28 വയസ്. ബയോഡേറ്റ സഹിതമുള്ള അപേക്ഷകൾ മാർച്ച് 3നകം cifra@chalachtiraacademy.org എന്ന ഇമെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മീഡിയാ സെല്ലിലേക്ക് തിരഞ്ഞെടുക്കുക. എഴുത്തുപരീക്ഷ മാർച്ച് 6 ഞായറാഴ്ച രാവിലെ 11മുതൽ ഒരു മണി വരെ വഴുതക്കാട് കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസിൽ നടക്കും. മാർച്ച് 8ന് മീഡിയ സെൽ പ്രവർത്തനം ആരംഭിക്കും.