p

തദ്ദേശസ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) പാർട്ട് 1, 2- നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 125/2020, 126/2020) തസ്തികകളിലേക്ക് 28 മുതൽ മാർച്ച് 3 വരെയുള്ള തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിലും കൊല്ലം ഒഴികെയുള്ള പി.എസ്.സി ജില്ലാ ഓഫീസുകളിലുമായി പ്രമാണപരിശോധനയും മാർച്ച് 2 മുതൽ 25 വരെ പി.എസ്.സി. ആസ്ഥാന ഓഫീസ്, എറണാകുളം റീജിയണൽ ഓഫീസ്, കോഴിക്കോട് റീജിയണൽ ഓഫീസ്, ജില്ലാ ഓഫീസ് കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി അഭിമുഖവും നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242).

ഫാർമസിസ്റ്റ് ഗ്രേഡ് 2 അഭിമുഖം
കോഴിക്കോട് ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി, പട്ടികവർഗം) (കാറ്റഗറി നമ്പർ 115/2020) തസ്തികയിലേക്ക് മാർച്ച് 3 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള പി.എസ്.സി മേഖലാ ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. കിട്ടാത്തവർ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (0495 2371971). അഭിമുഖത്തിന് ഹാജരാകുന്നവർ പി.എസ്.സി വെബ്‌സൈറ്റിൽ നിന്ന് കൊവിഡ് 19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യണം.

പ്രമാണപരിശോധന

പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഓവർസീയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (സിവിൽ) (കാറ്റഗറി നമ്പർ 206/2020) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ ആവശ്യമായ രേഖകൾ പരിശോധിക്കാത്തവർക്ക് മാർച്ച് 8, 9 തീയതികളിൽ പി.എസ്.സി ആസ്ഥാന/മേഖല/ജില്ലാ ഓഫീസുകളിൽ പ്രമാണപരിശോധന നടത്തും. പ്രൊഫൈൽ പരിശോധിച്ച് പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്ത ശേഷം പരിശോധനയ്ക്ക് ഹാജരാകണം.

എഴുത്തുപരീക്ഷ

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ - മലയാളം- പാർട്ട് 1 തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 16/2020) തസ്തികയിലേക്ക് മാർച്ച് 12 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 4 വരെ എഴുത്തുപരീക്ഷ നടത്തും.


ഒ.എം.ആർ പരീക്ഷ

ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിൽ ഫയർമാൻ (ട്രെയിനി)/ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ 139/2019, 359/2019, 245/2020) തസ്തികകളിലേക്ക് മാർച്ച് 13 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

വകുപ്പുതല പരീക്ഷ

ജനുവരി 2022 വകുപ്പുതല പരീക്ഷാവിജ്ഞാപന പ്രകാരം മാർച്ച് 8, 9, 10, 11 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ച പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.