karshaka-dharna

തിരുവനന്തപുരം: രാസവളങ്ങളുടെ വില കുത്തനെ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് കർഷകധർണ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും മറ്റ് ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലുമാകും ധർണയെന്ന് സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാറും സെക്രട്ടറി വത്സൻപനോളിയും പ്രസ്‌താവനയിലൂടെ അറിയിച്ചു.