wagonr

കൊച്ചി: മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്‌ബാക്കായ വാഗൺആറിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തി. 5.39 ലക്ഷം രൂപ മുതൽ 7.10 ലക്ഷം രൂപവരെയാണ് എക്‌സ്‌ഷോറൂം വില. ഐഡിൽ സ്‌റ്റാർട്ട്-സ്‌റ്റോപ്പ് ടെക്‌നോളജിയോട് കൂടിയ കെ-സീരീസ് 1-ലിറ്റർ,​ 2-ലിറ്റർ എൻജിൻ ശ്രേണികളിലാണ് പുത്തൻ വാഗൺആറിന്റെ വരവ്.
5.39 ലക്ഷം രൂപ മുതൽ 6.81 ലക്ഷം രൂപവരെയാണ് കെ-സീരീസ് 1-ലിറ്റർ പതിപ്പുകളുടെ വില. 5.99 ലക്ഷം രൂപ മുതൽ 7.99 ലക്ഷം രൂപനിരക്കിലാണ് 2-ലിറ്റർ പതിപ്പുകൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
പെട്രോളിലും മാരുതിയുടെ കുത്തകയായ എസ്-സി.എൻ.ജി ശ്രേണിയിലും ലഭ്യമായ 1-ലിറ്റർ എൻജിൻ പതിപ്പുകൾ പെട്രോളിൽ ലിറ്ററിന് 25.19 കിലോമീറ്ററും സി.എൻ.ജിയിൽ കിലോയ്ക്ക് 34.05 കിലോമീറ്ററും എന്ന ആകർഷക മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.
പെട്രോളിൽ വാഗ്‌ദാനം ചെയ്യുന്ന മൈലേജ്,​ നിലവിലെ മോഡലിനേക്കാൾ 16 ശതമാനം അധികമാണ്. എസ്-സി.എൻ.ജിയുടെ പുതിയ പതിപ്പിന്റെ മൈലേജാകട്ടെ നിലവിൽ വിപണിയിലുള്ള മോഡലിനേക്കാൾ അഞ്ചുശതമാനവും കൂടുതലാണ്. 2-ലിറ്റർ പെട്രോൾ എൻജിൻ പതിപ്പ് ലിറ്ററിന് 24.43 കിലോമീറ്റർ മൈലേജ് ഉറപ്പുനൽകുന്നു. ഇപ്പോൾ നിരത്തിലുള്ള പതിപ്പിനേക്കാൾ 19 ശതമാനം അധികം.
മാനുവൽ,​ ഓട്ടോമാറ്റിക് ഗിയർ ഷിപ്‌റ്റ് പതിപ്പുകൾ ഉണ്ടെന്നതും പുത്തൻ വാഗൺആറിന്റെ സവിശേഷതയാണ്.