
കൊച്ചി: ബി.എം.ഡബ്ള്യുവിന് കീഴിലെ ചെറു ബ്രിട്ടീഷ് ആഡംബര വാഹന ബ്രാൻഡായ മിനിയുടെ ഇന്ത്യയിലെ ആദ്യ ഓൾ ഇലക്‌ട്രിക് 3-ഡോർ കൂപ്പർ എസ്.ഇ വിപണിയിലെത്തി. എക്‌സ്‌ഷോറൂം വില 47.20 ലക്ഷം രൂപ.
പൂർണമായും വിദേശത്തു നിർമ്മിച്ച (കംപ്ളീറ്റ്‌ലി ബിൽറ്റ്-അപ്പ് യൂണിറ്റ് - സി.ബി.യു) പതിപ്പുകളാണ് ഇന്ത്യയിലെത്തിക്കുന്നത്. ഒക്‌ടോബർ-ഡിസംബർപാദത്തിൽ പ്രീ-ലോഞ്ചിംഗ് വേളയിൽ ലഭിച്ച ബുക്കിംഗ് മുഴുവൻ വിറ്റുതീർന്നുവെന്ന് കമ്പനി വ്യക്തമാക്കി.
അടുത്തമാസം മുതൽ വിതരണം തുടങ്ങും.
അടുത്തഘട്ട ഡെലിവറിക്കുള്ള ബുക്കിംഗിനും മാർച്ചിൽ തുടക്കമാകും. ദീർഘദൂര, നഗരയാത്രകൾക്ക് ഒരുപോലെ ഇണങ്ങുംവിധം ഒതുക്കമുള്ളതും നല്ല ഭംഗിയുള്ളതുമാണ് ഈ ഇലക്‌ട്രിക് ഹാച്ച്ബാക്കിന്റെ രൂപകല്പന.