tata

കൊച്ചി: ടാറ്റാ മോട്ടോഴ്‌സിന്റെ വൻ സ്വീകാര്യതയുള്ള എസ്.യു.വി പതിപ്പുകൾക്ക് കരുത്തേകാൻ ഇനി 'കാസിരംഗ സ്‌പെഷ്യൽ എഡിഷനും". നെക്‌സോൺ,​ സഫാരി,​ പഞ്ച് തുടങ്ങിയ ശ്രദ്ധേയ മോഡലുകൾക്കാണ് ടാറ്റ കാസിരംഗ വേർഷനും സമ്മാനിച്ചിരിക്കുന്നത്.
കാസിരംഗ എഡിഷനിൽ പഞ്ചിന് വിലയാരംഭം 8.58 ലക്ഷം രൂപ മുതലാണ്. നെക്‌സോണിന് 11.78 ലക്ഷം രൂപയും സഫാരിക്ക് 20.99 ലക്ഷം രൂപയും. ഹാരിയർ കാസിരംഗ എഡിഷന് പ്രാരംഭവില 20.4 ലക്ഷം രൂപ. ഇന്ത്യയുടെ ജൈവ-ഭൗമവൈവിദ്ധ്യങ്ങിൽ അഭിമാനംകൊണ്ടും ദേശീയ വന്യജീവീ സങ്കേതങ്ങളോടുള്ള ആദാരസൂചകവുമാണ് ടാറ്റാ മോട്ടോഴ്‌സ് കാസിരംഗ പതിപ്പ് അവതരിപ്പിച്ചത്.
കാസിരംഗ പതിപ്പിന്റെ ബുക്കിംഗിന് കഴിഞ്ഞവാരം തുടക്കമായി. ഓരോ മോഡലിന്റെയും ടോപ് വേരിയന്റുകളാണ് കാസിരംഗ സ്‌പെഷ്യൽ എഡിഷനിൽ ലഭ്യമാവുകയെന്ന് ടാറ്റാ മോട്ടോഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചിന്റെ കാസിരംഗ പതിപ്പ് ഐ.പി.എൽ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ലേലം ചെയ്യാനും അതുവഴി ലഭിക്കുന്ന പണം കസിരംഗയുടെ ക്ഷേമത്തിനായി വകയിരുത്താനും ടാറ്റാ മോട്ടോഴ്‌സ് തീരുമാനിച്ചിട്ടുണ്ട്.