vishnu

നെടുങ്കണ്ടം: പെയിന്റിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് താഴെവീണ് കഴുത്തൊടിഞ്ഞ യുവാവിന് ചികിൽസയ്ക്കായി സഹായം തേടുന്നു. മുണ്ടിയെരുമ ദേവഗിരി മാവേലി വീട്ടിൽ ജയരാജിന്റെ മകൻ വിഷ്ണു (23) വിനാണ് അടിയന്തിര ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ കാരുണ്യം അഭ്യർത്ഥിക്കുന്നത്. പെയിന്റിങ് തൊഴിലാളിയായ വിഷ്ണുവിന് കായംകുളത്ത് വീടിന് പെയിന്റ് ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത് വീടിന്റെ വയറിങ്ങിലെ ഇൻസുലേഷൻ അപാകത മൂലം ഷോക്കേറ്റ രണ്ടാംനിലയിൽ നിന്നും നിന്നും താഴേക്ക് വീഴുകയും കഴുത്തിലെ അസ്ഥിക്ക് പൊട്ടൽ ഉണ്ടാകുകയും. തുടർന്ന് ഒരാഴ്ചയിലധികം കോട്ടയം മെഡിക്കൽ കോളജിലും തുടർന്ന് വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ സർജറിക്ക് വിധേയനാക്കി .സ്‌പൈനൽ കോടി നും കിഡ്‌നിക്കും തകരാർ സംഭവിച്ചത് മൂലം മൂത്രത്തിൽ പഴുപ്പും ബാധിച്ചതിനാൽ വീണ്ടും സർജറി ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു നെഫ് റോളജി . ന്യൂറോളജി .ഫിസിയോതെറാപ്പി ഇങ്ങനെ വിദഗ്ദ്ധചികിത്സ ലഭ്യമാക്കിയാൽ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആകുമെന്ന പ്രതീക്ഷയിലാണ് വർഷങ്ങളായി ഹൃദ് രോഗത്തിന് ചികിത്സയിൽ കഴിയുന്ന വിഷ്ണുവിന്റെ അച്ഛൻ ജയരാജ്. പട്ടയം പോലുമില്ലാത്ത പത്ത് സെന്റ് സ്ഥലത്ത് പഞ്ചായത്ത് അനുവദിച്ച വീട്ടിലാണ് താമസം മറ്റ് സമ്പാദ്യങ്ങൾ ഒന്നുമില്ല മാതാവ് ലേഖയാണ് മകനെ പരിപാലിക്കുന്നത് . ഇതിനോടകം പലപ്പോഴായി നാട്ടുകാർ സമാഹരിച്ച പണം കൊണ്ടാണ് ചികിത്സ നടന്നു പോകുന്നത് ഇതുവരെ എട്ടുലക്ഷത്തോളം രൂപ ചിലവായി മകനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ ഇനി 15 ലക്ഷത്തോളം രൂപ കൂടി ആവശ്യമുണ്ട് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മകൻ വിഷ്ണുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. ഈ കുടുംബം.

അക്കൗണ്ട് വിവരങ്ങൾ ജയരാജൻ ACC NO : 67028784258 state bank of india nedumkandam branch. IFC code:SBIN 0070216. . ഗൂഗിൾ പേ നമ്പർ 9961147813