തൊടുപുഴ : കാർഷിക ലോണുകൾ പുതുക്കുന്ന തീയതി ബാങ്കുകൾ മുൻകൂട്ടി
കർഷകരെ അറിയിക്കണംമെന്ന് നാഷണലൈസ്ഡ് ബാങ്കുകൾക്ക് നിർദ്ദേശം കൊടുക്കണമെന്നും ബാങ്കുകളിലെ ലോൺ എഗ്രിമെന്റ് ഫോമുകളിൽ മലയാളവും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഫാംഫെഡ് (ഫാർമേഴ്‌സ് ക്ലബ്ബ് ഫെഡറേഷൻ) രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ധന കാര്യമന്ത്രി, റിസർവ്വ് ബാങ്ക് ഗവർണർ , നബാർഡ് ചെയർമാൻ, കേരളത്തിലെ ലീഡ് ബാങ്ക് കൺവീനർ എന്നിവർക്ക് പരാതി നൽകി. കാർഷിക ലോണുകൾ പുതുക്കുന്ന തീയതി നാഷണലൈസ്ഡ് ബാങ്കുകൾ മുൻകൂട്ടി അറിയിക്കാത്തതിനാൽ നിരവധി കർഷകർക്ക് ലോണുകൾ പുതുക്കുമ്പോൾ ഇരട്ടി പലിശ കൊടുക്കേണ്ടിവരുന്ന സാഹചര്യം നിലവിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ നിർദേശം നൽകിയെന്ന് അറിയിപ്പ് ലഭിച്ചതായി ഫാംഫെഡ് കോ-ഓർഡിനേറ്റർ അഡ്വ. ജോൺ വിച്ചാട്ട്, ഫാംഫെഡ് പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി സോണി കിഴക്കേക്കര, ട്രഷറർ തോംസൺ തോമസ്, മുട്ടം എന്നിവർ അറിയിച്ചു.