ഇടുക്കി:ജലജീവൻമിഷൻ പദ്ധതിയുടെ നിർവ്വഹണ സഹായ എജൻസിയായി ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളിൽ കുടുംബശ്രിയെ നിയോഗിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളിലെ മുഴുവൻ ഭവനങ്ങളിലേക്കും ടാപ്പുകളിൽ ശുദ്ധ ജലവിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും, നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനും രണ്ട് തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ ടീം ലീഡറാകാൻ താൽപര്യമുള്ളവിരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്ഡബ്ലയു/എംഎ സോഷ്യോളജി , ഗ്രാമ വികസന പദ്ധതിയുമായി ബന്ധെപ്പട്ട് 3 വർഷത്തിൽ
കുറയാത്ത പ്രവർത്തി പരിചയം. ജലവിതരണ പദ്ധതികളിൽ ജോലി പരിചയം, ടുവിലർ ലൈസൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കുടുംബശ്രീ ജില്ലാ മിഷൻ സിവിൽ സ്റ്റേഷൻ, പൈനാവ് കുയിലിമല ഓഫീസിൽ 15ന് രാവിലെ 10 മണിക്ക് എത്തിച്ചേരണം. . കരാർ കാലാവധി 18 മാസം ആയിരിക്കും.