തൊടുപുഴ: ജില്ലയിൽ ആരംഭിച്ച അംഗപരിമിതർക്കായുള്ള കേന്ദ്ര സർക്കാരിന്റെ പ്രത്യേക ക്ഷേമപദ്ധതിയായ എ.ഡി.ഐ.പി (സ്‌ക്കീം ഫോർ അസിസ്റ്റൻസ് ടു ഡിസ്സെബിൾഡ് പേഴ്‌സൻസ് ഫോർ പർച്ചൈസ് ഫിറ്റിങ്ങ് സ് ഓഫ് എഡ്‌സ്ആന്റ് അപ്ലിയൻസസ്) യുടെ അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി വയ്ച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ജില്ലയിലെ എല്ലാ ബ്‌ളോക്കുകളും കേന്ദ്രീകരിച്ച് അംഗപരിമിതരായ ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതിയാണ് എ.ഡി.ഐ.പി. ഇതിനായി അംഗപരിമിതർക്കുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന അലിംകോ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.. ഉപകരണങ്ങൾ ആവശ്യമുള്ളവർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായോ സാമുഹ്യ നീതി വകുപ്പ് ഓഫീസുമായോ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണ്ടതാണെന്നും എം.പി. അറിയിച്ചു.