body

തൊടുപുഴ: സേവാഭാരതി ചിതാഗ്‌നി എന്ന പേരിൽ ആരംഭിച്ച മൃതദേഹ സംസ്‌കാരത്തിനുള്ള പദ്ധതി തൊടുപുഴ യൂണിറ്റിലും ആരംഭിച്ചു. സേവാഭാരതി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൃതദേഹ സംസ്‌കരണ യൂണിറ്റ് ജില്ലാ സംഘടന സെക്രട്ടറി അനിൽ കുമാർ പി സി, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് എൻ വേണുഗോപാലിനു കൈ മാറി. ഗ്രാമപ്രദേശത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് ചിതാഗ്‌നി പദ്ധതി വലിയ ആശ്വാസമേകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.