ഇടുക്കി :ജില്ലാ ഫർമേഷൻ ഓഫീസിൽ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ്ടു പാസ്സായ ശേഷം ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ സി വി റ്റി/ എസ് സി വി റ്റി/ കെ ജി ടി ഇ (ലോവർ) സ്റ്റിൽ ഫോട്ടോഗ്രാഫി അല്ലെങ്കിൽ ഫോട്ടോ ജേണലിസത്തിൽ നേടിയ ഡിപ്ലോമ/ സർട്ടിഫിക്കറ്റാണ് യോഗ്യത. അപേക്ഷിക്കുമ്പോൾ പ്രായം 20 നും 30 നും മധ്യേയായിരിക്കണം. അഭിമുഖത്തിന് ഹാജരാകുമ്പോൾ ക്യാമറ, യോഗ്യതാ രേഖകളുടെയും സ്ഥിരം വിലാസം വ്യക്തമാക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെയും അസലും പകർപ്പും ക്രിമിനൽ കേസുകളിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുന്ന, പ്രദേശത്തെ പൊലീസ് എസ്.എച്ച്.ഒയുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. താൽപര്യം ഉളളവർ ഫെബ്രുവരി 8 നകം യോഗ്യതകളും പ്രായം, വിലാസം, ഇമെയിൽ വിലാസം, തിരിച്ചറിയൽ രേഖ, മൊബൈൽ നമ്പർ എന്നിവ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫിസർ സിവിൽ സ്റ്റേഷൻ കുയിലിമല പൈനാവ് എന്ന വിലാസത്തിലോ അല്ലെങ്കിൽ dio.idk@gmail.com എന്ന വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04862 233036.