
ഉടുമ്പന്നൂർ: ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ ജൈവ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നടപ്പിലക്കുന്ന സുഭിക്ഷം സുരക്ഷിതം കാമ്പയിനിന്റെ ഭാഗമായി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിൽ 250 ഏക്കർ വിവിധ വിളകൾ പൂർണ്ണമായും ജൈവ രീതിയിൽ കൃഷി ചെയ്യുന്നതിന്റെ ഭാഗമായാണ് നെൽ കൃഷിയിലും ജൈവ മാർഗം പരീക്ഷിച്ചത്.
ഇടമറുക് പാടശേഖരത്തിൽ നടന്ന കൊയ്ത്ത് ഉത്സവത്തിൽ വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി. പഞ്ചായത്തംഗം ആതിര രാമചന്ദ്രൻ , കൃഷി ഓഫീസർ ജെയ്‌സി മോൾ കെ.ജെ, ശിവദാസൻ കണ്ടത്തിൻ കരയിൽ തുടങ്ങിയവർ സംസാരിച്ചു.