തൊടുപുഴ:അങ്കം വെട്ടി റോഡിന്റെ ശോചനീയവാസ്ഥ പരിഹരിക്കണമെന്ന നിവേദനത്തിന് അടിയന്തിര നടപടി സ്വീകരിച്ച് പണികൾ ആരംഭിച്ചതിൽ പി.ജെ. ജോസഫ് എം.എൽ.എയെ ഭാരതീയ നാഷണൽ ജനതാദൾ നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.
യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് വിൻസന്റ് കട്ടിമറ്റം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ട്, അഡ്വ. കെ.എസ്. സിറിയക് കല്ലിടുക്കിൽ, ജോസ് ചുമപ്പുങ്കൽ, ജോർജ്ജ് എൻ.ഡി., സാബു എം.കെ., വിൻസന്റ് എം.ജെ., ജോസ് എമ്പ്രയിൽ തുടങ്ങിയവർ സംസാരിച്ചു.