പി.എച്ച് സുധീർ പ്രസിഡന്റ്, നിസാർ പഴേരി ജന.സെക്രട്ടറി

തൊടുപുഴ: ഇടുക്കി ജില്ലാ മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്റായി പി.എച്ച് സുധീറിനെയും ജനറൽ സെക്രട്ടറിയായി നിസാർ പഴേരിയെയും തെരഞ്ഞെടുത്തു. പി.എച്ച് സുധീർ നിലവിൽ ജില്ലാ ജന.സെക്രട്ടറിയായിരുന്നു. കുമാരമംഗലം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായ നിസാർ പഴേരി നിലവിൽ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു.
യൂത്ത് ലീഗ് തൊടുപുഴ നിയോജ മണ്ഡലം പ്രസിഡന്റായി കെ എം നിഷാദിനെയും ജന.സെക്രട്ടറിയായി പി.ബി ഷരീഫിനെയും തെരഞ്ഞെടുത്തു.