തൊടുപുഴ: കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ക്രമാതീതമായ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം പുനരാരംഭിക്കണമെന്ന് കേരളാ കോൺഗ്രസ് ജേക്കബ്ബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു കുടുംബത്തിലെ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ കുടുംബത്തിലെ എല്ലാവരും രോഗബാധിതരാകുന്ന സാഹചര്യമാണുള്ളത്. വരുമാനമാർഗം ഇല്ലാതാകുന്നതിനാൽ പല കുടുംബങ്ങളും പട്ടിണിയിലാണ്. മുൻവർഷങ്ങളിൽ ഇതേ സാഹചര്യമുണ്ടായപ്പോൾ എ.പി.എൽ ബി.പി.എൽ വ്യത്യാസമില്ലാതെ റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റിനെയാണ് ആശ്രയിച്ചിരുന്നത്. . യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടി രാജു പാണാലിക്കൽ, ജില്ലാ ഭാരവാഹികളായ ഷാജി അമ്പാട്ട്, ഷാഹുൽ പള്ളത്ത്പറമ്പിൽ, ടോമി മൂഴിക്കുഴിയിൽ, സാബു മുതിരക്കാലാ, അനിൽ പയ്യാനിക്കൽ, സാം ജോർജ്, സിബിച്ചൻ മനക്കൽ, ജോസ് ചിറ്റടിയിൽ, ജോൺസൺ അലക്‌സാണ്ടർ, ജോസ് പുന്നോലിക്കുന്നേൽ, ജിൻസ് ജോർജ്, ബാബു വർഗീസ് എന്നിവർ സംസാരിച്ചു.