തൊടുപുഴ: വിവാദമായ 3 കാർഷിക ബില്ലുകൾ പിൻവലിച്ച്, അതിലടങ്ങിയിരുന്ന കരിനിയമങ്ങൾ ബഡ്ജറ്റിലൂടെ പ്രാവർത്തികമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന്ഡീൻ കുര്യാക്കോസ് എംപി . കൃഷിക്കും, കർഷകക്ഷേമത്തിനുമായി കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചത് 1,064 28 കോടി രൂപയായിരുന്നത് , ഇപ്പോൾ 1,05710 ആയി കുറയുമ്പോൾ. 718 കോടി രൂപയുടെ വ്യത്യാസം മുൻ വർഷത്തെ അപേക്ഷിച്ച് വന്നിരിക്കുന്നു. വിള ഇൻഷുറൻസ് പദ്ധതിയിൽ 15,989 കോടി മുൻ വർഷം അനുവദിച്ചിരുന്നത് 489 കോടി കുറച്ച് 15,500 കോടിയാണ് അനുവദിച്ചിരിക്കുന്നത്. നിയമപരമായി വില പരിരക്ഷയുളള യൂറിയക്ക് പോലും സബ്‌സിഡിയിൽ 12000 കോടിയുടെ കുറവ് ആണ് കാണിക്കുന്നത്. 75,930 കോടിയുണ്ടായിരുന്നത് ഈ ബഡ്ജറ്റിൽ 63222 കോടിയായി കുറഞ്ഞിരിക്കുന്നു. ഇതിന്റെ ആകെ തുക രാസവള വില വർദ്ധന സൃഷ്ടിക്കും.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പടെയുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികൾക്ക് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച തുക 1, 21, 152കോടി രൂപ ഇപ്പോൾ 99214കോടിയായി കുറഞ്ഞിരിക്കുകയാണ്. പടിപടിയായി തൊഴിലുറപ്പു പദ്ധതിയെ ദയാവധം നടത്തുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. കഴിഞ്ഞ ബഡ്ജറ്റിൽ ആസാമിനും ബംഗാളിനും തേയില പാക്കേജ് അനുവദിച്ചപ്പോൾ ഇക്കുറി കേരളത്തിനുണ്ടാവുമെന്ന് ഉറപ്പു നൽകിയതാണ് .എന്നാൽ അത് പാലിക്കപ്പെട്ടിട്ടില്ല. , സാധാരണക്കാരെയും കൃഷിക്കാരെയുംതൊഴിലാളികളെയും വഞ്ചിച്ച ബഡ് ജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.