മുട്ടം: തൊടുപുഴ കുടുംബ കോടതിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. മുട്ടത്തുള്ള ജില്ലാ കോടതി കാര്യാലയ സമുച്ചയത്തിനോട് ചേർന്നാണ് പുതിയ കെട്ടിടം സ്ഥാപിക്കുന്നത്. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലാണ് നിലവിൽ കുടുംബ കോടതി പ്രവർത്തിക്കുന്നത്. തൊടുപുഴകൂടാതെ കട്ടപ്പനയിലും കുടുംബ കോടതിയുണ്ട്. 2005 ജനുവരി 28 മുതലാണ് തൊടുപുഴ സിവിൽ സ്റ്റേഷനിൽ കുടുംബ കോടതി പ്രവർത്തിച്ച് വരുന്നത്. എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 2018 ജൂലൈ 31 ന് 6.50 കോടി രൂപയുടെ ഭരണാനുമതി സർക്കാരിൽ നിന്ന് ലഭിച്ചു. 2020 ഒക്ടോബർ 18 ന് സാങ്കേതികാനുമതിയും ലഭിച്ചു. 2739 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടം മൂന്ന് നിലകളിലായിട്ടാണ് പൂർത്തീകരിക്കുന്നത്. 2739 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിട സാമുച്ചയം മൂന്ന് നിലകളിലായിട്ടാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 2021 സെപ്റ്റംബർ 3 ന് ഹൈക്കോടതി ജഡ്ജ് സുനിൽ തോസാണ് നിർമ്മാണോദ്‌ഘാടനം നിർവ്വഹിച്ചത്.

സൗകര്യങ്ങൾ

ഫ്ളോറിൽ വിശാലമായ പാർക്കിംഗ് ഏരിയ, ഇലക്ട്രിക്കൽ വിഭാഗം, ഡ്രൈവേഴ്സ് വിശ്രമ മുറി, ജനറേറ്റർ സെക്ഷൻ, ഗ്രൗണ്ട് ഫ്ളോറിൽ കോർട്ട് ഹാൾ, ചേംബർ ഓഫ് ജഡ്ജ്, ശിരസ്താർ റൂം, പോലീസ് ഡ്യൂട്ടി റൂം, മീഡിയേഷൻ ഹാൾ, ലൈബ്രററി, വൾനറബിൾ വെയ്റ്റിംഗ് ഏരിയ, വിസ്താരം സെക്ഷൻ, സ്ത്രീകൾക്കുള്ള വിശ്രമ കേന്ദ്രം എന്നിവയാണ് ഉൾപ്പെടുത്തി യിരിക്കുന്നത്. ഒന്നാം നിലയിൽ കോൺഫറൻസ് ഹാൾ, കൗൺസിലേഴ്സ് റൂം, തൊണ്ടി റൂം, നറ്റ്, ടൈപ്പിങ് പൂൾ, വിസ്താരം സെക്ഷൻ, പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം വിശ്രമ മുറികൾ, ടോയ്ലറ്റുകൾ, റാമ്പ്, ലിഫ്റ്റ് എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്