തൊടുപുഴ: കോലാനി പാറക്കടവിൽ നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് വീട്ടമ്മമാരായ രണ്ട് സ്ത്രീകൾക്കും നിരവധി വളർത്തുനായ്ക്കൾക്കും കടിയേറ്റത്. പ്രദേശവാസികളായ അമ്മിണി, വിമല എന്നിവർക്കാണ് പരിക്ക്. ഇവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പാഞ്ഞെത്തിയ നായ പ്രദേശത്തെ അഞ്ചോളം വീടുകളിലെ വളർത്ത് മൃഗങ്ങളെയും കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് കരിങ്കുന്നം പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു.