രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

മുട്ടം: ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ. വിദ്യാർത്ഥിയായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതി കൊന്നത്തടി തെള്ളിത്തോട് മുല്ലപ്പള്ളില്‍ ജസ്റ്റിന്‍ ജോയി, എട്ടാം പ്രതി കട്ടപ്പന വെള്ളയാംകുടി പൊട്ടനാനിയില്‍ അലന്‍ ബേബി എന്നിവർക്ക് ജില്ലാ കോടതി ജാമ്യം നൽകി. എന്നാൽ രണ്ടാം പ്രതി ജെറിൻ ജോജോയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തെളിവ് നശിപ്പിച്ചതിനും മുഖ്യ പ്രതികളെ ഒളിവില്‍ പോകുന്നതിന് സഹായിച്ചെന്നുമാണ് ഇവര്‍ക്കെതിരായ കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. ബാക്കി പ്രതികളെല്ലാം റിമാന്റില്‍ പീരുമേട് സബ് ജയിലിലാണ്. കേസ് മാര്‍ച്ച് എട്ടിന് വീണ്ടും പരിഗണിക്കും.