നെടുങ്കണ്ടം: അന്യസംസ്ഥാനതൊഴിലാളികൾക്ക് മലയാളം ഇനി മണിമണിയായിപറയാൻപരിശീലനം ഒരുങ്ങുന്നു. നന്നായി മലയാളം സംസാരിക്കാനും. എഴുതാനുമുള്ളപരിശീലനം. സാക്ഷരതാ മിഷന്റെ നേതൃത്വത്തിലാണ് നൽകുക.
സാക്ഷരതാ മിഷന്റെ ചങ്ങാതി സാക്ഷരതാ പരിപാടിയിലൂടെയാണ് തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് മലയാളത്തിന്റെ മധുരം നുണയാൻ അവസരം ഒരുങ്ങുന്നത്. ഇതോടൊപ്പം ആരോഗ്യം, പരിസ്ഥിതി, നിയമം തുടങ്ങിയ വിഷയങ്ങളിലും കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക ജീവിത രീതികളെ കുറിച്ചും ബോധവത്കരണവും നൽകും
അന്യ സംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മിലുള്ള ഭാഷാ പ്രശ്നം പരിഹരിക്കാും ബന്ധംകൂടുതൽ ദൃഢമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.ഇത്മാത്രമല്ല സംസ്ഥാന സാക്ഷരതാ മിഷൻ ഇപ്പോൾ നടപ്പിലാക്കിവരുന്ന തുല്യതാ പദ്ധതിയിലൂടെ തുടർ പഠനത്തിനും അവസരം ഒരുക്കും.