പീരുമേട്: എ.ആർ.എസ്. ഇ പദ്ധതിയുടെ ഭാഗമായി ഒൻപത് വ്യത്യസ്ത മേഖലകളിലായി കുടുംബശ്രീ തൊഴിൽ പരിശീലനം ആരംഭിച്ചു.. അയൽക്കൂട്ട അംഗങ്ങൾക്കും കുടുംബാംഗങ്ങളായ സ്ത്രീകൾക്കും, പുരുഷന്മാർക്കും പരിശീലനത്തിൽ പങ്കെടുക്കാം, പരിശീലനത്തിനുശേഷം സൂഷ്മ സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങളും ലഭിക്കുന്നു . താല്പര്യമുള്ളവർ ഫെബ്രുവരി 10 നു മുൻപ് കുടുംബശ്രീ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.