പീരുമേട് : കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുമളി പഞ്ചായത്തിൽ സി എഫ് എഫ് എൽ ടി സി യുടെ പ്രവർത്തനം തുടങ്ങണമെന്ന് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിൽ കൊവിഡ് മരണങ്ങളുടെ എണ്ണം കൂടി വരികയാണ് , അതോടൊപ്പം ആശുപത്രികളിൽ ചികിത്സ തേടി വരുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്നവർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കണമെന്നും മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പി പി റഹീം അദ്ധ്യക്ഷത വഹിച്ചു. ബിജു ഡാനിയേൽ ,റോബിൻ കാരക്കാട്,പ്രസാദ് മാണി, മജോ കാരിമുട്ടം തുടങ്ങിയവർ സംസാരിച്ചു.