പീരുമേട്: ഭരണഘടന അനുവദിച്ചിട്ടുള്ള സംവരണം അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് എം .
കെ. സി . എസ് സംസ്ഥാന പ്രസിഡന്റ് രാജു കുടമാളൂർ ആവശ്വപ്പെട്ടു. പരിവർത്തിത ക്രിസ്ത്യൻ, മുസ്ലിം ഇതര വിഭാഗത്തെ പട്ടികജാതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം വ്യാപകമായ മതപരിവർത്തനത്തിന് ഇടയാക്കും. മതപരിവർത്തനം നടത്തിയിട്ടുള്ള മറ്റു സമുദായങ്ങളിൽ പെട്ടവർക്ക് ന്യൂനപക്ഷ അവകാശങ്ങളാണ് ബാധകമായി വരുന്നത്. പട്ടികജാതി വിഭാഗക്കാരുടെ സംവരണ ഘടന മാറ്റി മറിക്കുന്ന തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു.