അടിമാലി: ട്രൈബൽ ഡെവല്പ്‌മെന്റ് ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്ന അടിമാലി, മാങ്കുളം, ഇടമലക്കുടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ പട്ടികവർഗ്ഗ കോളനികളിലെ ഗുണഭോക്താക്കൾക്ക് ജാതി തൈ വിതരണം ചെയ്യുന്നതിന് പരിചയസമ്പന്നരായ സർക്കാർ അംഗീകൃത നഴ്‌സറികളിൽ നിന്നും ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചു.ഒരുവർഷത്തിനകം കായ്ഫലം ലഭിക്കുന്നതും ഇടുക്കി ജില്ലയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും 4 തട്ട് വളർച്ചയും 5 അടിയിൽ കുറയാതെയുള്ള ഉയരവുമുള്ളതും 3 വർഷത്തിന് മുകളിൽ പ്രായവുമുള്ള തൈകളാണ് വേണ്ടത്. . ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ദർഘാസിനൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് പ്രമാണവില എന്നിവ ഓൺലൈനായി ടെൺണ്ടറിനോടൊപ്പം സമർപ്പിക്കണം.
ദർഘാസുകൾ www.etenders.kerala.gov.in എന്ന സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്ഫോൺ: 04864224399