ഇടുക്കി : പൈനാവിൽ പ്രവർത്തിക്കുന്ന പി.എം.ജി.എസ്.വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് കാര്യാലയത്തിൽ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് ഓവർസിയർമാരുടെ ഒഴിവിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കും. മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ ബയോഡേറ്റാ എന്നിവ സഹിതമുള്ള അപേക്ഷകൾ ഫെബ്രുവരി 10ന് നാലു മണിയ്ക്കു മുൻപായി ജില്ലാ പഞ്ചായത്ത് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന പി.ഐ.യു എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ലഭിക്കേണ്ടതാണ്.