
തൊടുപുഴ: തൊടുപുഴ സ്വദേശിനിയെ ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കാഞ്ഞിരമറ്റം കിഴക്കനാട്ട് രാകേഷിന്റെ ഭാര്യ അർച്ചനയാണ് (40) മരിച്ചത്. ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ മുൻ അദ്ധ്യാപികയാണ്. ഖത്തറിലെ സിബിക്യൂ ബാങ്ക് ജീവനക്കാരനായ രാകേഷ് ഭാര്യയും മക്കളുമൊത്ത് ഖത്തറിലായിരുന്നു താമസം. മക്കളായ കാർത്തിക് , ദേവു എന്നിവർ ഖത്തർ ലയോള ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികളാണ്. രാകേഷ് ജോലിസ്ഥലത്തും മക്കൾ സ്‌കൂളിലും പോയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് എത്തിയപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹമദ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. നാട്ടിലെത്തിക്കാൻ ശ്രമം നടത്തിവരുന്നു. റിട്ട. വില്ലേജ് അസിസ്റ്റന്റ് തൊടുപുഴ കീരികോട് പറമ്പുകാട്ട് ശങ്കരപ്പിള്ള (ഉണ്ണി)- അമ്മിണി ദമ്പതികളുടെ മകളാണ് അർച്ചന. സഹോദരി: അഞ്ജന.