ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ പ്രശസ്ത നാടൻ പാട്ട് കലാകാരനും സിനിമാതാരവുമായ കലാഭവൻ മണിയുടെ സ്മരാണാർത്ഥം മണിനാദം സംസ്ഥാനതല നാടൻപാട്ട് മൽസരം നടത്തും. കലാഭവൻ മണിയുടെ ചരമ ദിനമായ മാർച്ച് 6 ന് അദ്ദേഹത്തിന്റെ ജൻനാടായ ചാലക്കുടിയിൽ വച്ചാണ് മത്സരം നടത്തുന്നത്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷം ജില്ലാതല മത്സരങ്ങൾ ഓൺലൈനായാണ് സംഘടിപ്പിക്കുന്നത് . ജില്ലാതല ടീമുകൾക്ക് നേരിട്ട് വീഡിയോകൾ പെൻഡ്രൈവ്/ സിഡിയാക്കി ജില്ലാ ഓഫീസിൽ സമർപ്പിക്കാവുന്നതാണ് . ലഭിക്കുന്ന വീഡിയോകളിൽ നിന്നും മികച്ച ഒരു ടീമിനെ തെരെഞ്ഞെടുത്ത് സംസ്ഥാന തലത്തിൽ പങ്കെടുപ്പിക്കുന്നതാണ് . ജില്ലാതല മത്സരങ്ങളിൽ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 25000/, 10000/, 5000/ വീതം പ്രൈസ് മണിയായി ലഭിക്കും .സംസ്ഥാനതല മത്സരങ്ങളിൽ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 100000/, 75000/, 50000/ വീതം പ്രൈസ് മണിയായി ലഭിക്കും.പ്രായപരിധി 18 നും , 40 നും മദ്ധ്യേ . താൽപര്യമുള്ളവർ ഫെബ്രുവരി 15 ന് മുൻപായി വീഡിയോകൾ അയക്കുകയോ ഇടുക്കി ജില്ലാ യുവജന കേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു . ഫോൺ 04862 - 228936 9895183934 .