202203

നെടുങ്കണ്ടം : തൂക്കുപാലത്ത് നിർമ്മിച്ചിരിക്കുന്ന കെആർ സുകുമാരൻനായർ മെമ്മോറിയൽ അമിനിറ്റി സെന്റർ വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കാൻ ഇനിയും നടപടിയില്ല. രാമക്കൽമേട് സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്ക് ഉപകരാര പ്രദമാകുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച കെട്ടിടമാണ് ഉപയോഗ ശൂന്യമായി നശിക്കുന്നത്.
നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ട് വർഷങ്ങൾക്ക് മുൻപാണ് തൂക്കുപാലം ബസ് സ്റ്റാന്റിനോട് ചേർന്ന് അമിനിറ്റി സെന്റർ നിർമ്മിച്ചത്. ടൂറിസം ഇൻഫർമേഷൻ സെന്ററായും വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനുള്ള കേന്ദ്രമെന്ന നിലയിലും പ്രവർത്തിയിക്കുക എന്നതായിരുന്നു ലക്ഷ്യം.
കെട്ടിടത്തിന്റെ ലേല നടപടികൾ പൂർത്തീകരിക്കാൻ അധികൃതർ ഇതുവരേയും നടപടി സ്വീകരിച്ചിട്ടില്ല. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടവും പരിസര പ്രദേശങ്ങളും കാട് കയറി നശിയ്ക്കുന്ന അവസ്ഥയിലാണ്.