പീരുമേട് :പാമ്പനാർ പ്രദേശത്ത് കുടിവെള്ള വിതരണം താറുമാറാകുന്നു . പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ഹെലിബറിയ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനമാരംഭിച്ച കുടിവെള്ള പദ്ധതിയിൽ പാമ്പനാർ മുതൽ പഴയ പാമ്പനാർ വരെയുള്ളഭാഗത്ത് പൈപ്പുകൾ പൊട്ടുന്നത് പതിവാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഒൻപത് ഭാഗത്താണ്പൈപ്പുകൾ പൊട്ടി വെള്ളം പാഴായത്. പൊട്ടിയ പൈപ്പുകൾ വീണ്ടു മാറ്റിയെങ്കിലും പൈപ്പുകളുടെ കാലപ്പഴക്കവും ഗുണനിലവാരമില്ലായ്മയും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതുമൂലം ഗുണഭോക്താക്കൾക്ക് യഥാസമയം വെള്ളം ലഭിക്കുന്നില്ല. ഫാത്തിമ നഗർ പ്രദേശത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ഒരുപ്രാവശ്യം മാത്രമാണ് വെള്ളം ലഭിച്ചത്. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.