തൊടുപുഴ: തങ്കമണി , മൂലമറ്റം റെയിഞ്ചുകളിലെ കള്ള് ഷാപ്പുകളിൽ ജോലി ചെയ്യുന്ന വിൽപന, കുപ്പിനിറ, ചുമട് തുടങ്ങിയ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കാൻ ലൈസൻസികൾ തയ്യാറകണമെന്ന് തൊടുപുഴ താലൂക്ക് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ ഏ.ഐ റ്റി യു.സി. താലൂക്ക് വർക്കിംഗ് കമ്മറ്റി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ശമ്പള വർദ്ധനവിന്റെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടുംവർദ്ധനവ്നടപ്പിലാക്കുന്നില്ല. യൂണിയൻ പ്രസിഡന്റ് പി.എൻ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സലിം കുമാർ , പി പി ജോയി, പി.ജി. വിജയൻ, റ്റി.എസ്. വിനയൻ ,ഇ. ആർ. ഗോപിനാഥൾ, കെ.കെ.സുരേഷ്,എം. സി. സുനിൽ എന്നിവർ പങ്കെടുത്തു.