മൂന്നാർ: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ദേവികുളം അഡീഷണൽ പ്രോജക്ട് പരിധിയിലുള്ള മൂന്നാർ പഞ്ചായത്തിലെ അങ്കണവാടികളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന 364 കുട്ടികൾക്ക് പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്നും മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി 10ന് 12 മണി വരെ ടെൻഡർ ഫോം ലഭിക്കും. ടെൻഡറുകൾ സമർപ്പിക്കുന്ന കവറിന് മുകളിലായി അങ്കണവാടികളിലേക്കുള്ള പ്രീ സ്‌കൂൾ കിറ്റ് എന്ന് രേഖപ്പെടുത്തണം. ഐ.സി.ഡി.എസ് സൂപ്പർവൈസർ, മൂന്നാർ ഗ്രാമപഞ്ചായത്ത് എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04865 230601