കട്ടപ്പന: ഐ.എച്ച്.ആർ.ഡി യുടെ കീഴിലെ കട്ടപ്പന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ദേശീയ നഗര ഉപജീവന മിഷൻ നടത്തുന്നകോഴ്സുകളിലേയ്ക്ക്അപേക്ഷ ക്ഷണിച്ചു. 1. ഫീൽഡ് ടെക്‌നിഷ്യൻ (ഇതര ഗൃഹ ഉപകരണങ്ങൾ), വിദ്യാഭ്യസ യോഗ്യത: എസ്എസ്എൽസി. 2. അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, വിദ്യാഭ്യസ യോഗ്യത: പ്ലസ് ടു വിത്ത് കോമേഴ്‌സ് അല്ലെങ്കിൽ ബികോം /ബിബിഎ / ഡിഗ്രി വിത്ത് എക്കണോമിക്‌സ് എന്നീ രണ്ടു മാസ സൗജന്യ കോഴ്‌സുകളിലേക്ക് കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. പ്രായം 35 വയസുവരെ. കൂടുതൽ വിവരങ്ങൾക്ക് കട്ടപ്പന മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ ഓഫീസുമാരോ (ഫോൺ : 9947887922) കോളേജ് ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ : 9447036714, 9744251846, 8547249107, 04868 250160.