തൊടുപുഴ: കോട്ടയം -പൊൻകുന്നം - തൊടുപുഴ റോഡിൽ നിരത്തു പരിപാലന ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ നടത്തിയ പരിശോധനയിൽ റോഡിന്റെ വിവിധ ഭാഗങ്ങളിൽ കയ്യേറ്റം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ കയ്യേറ്റങ്ങൾ സ്വയം ഒഴിഞ്ഞു പോകേണ്ടതാണ്. അല്ലാത്തപക്ഷം നിയമപരമായി ഒഴിപ്പിച്ച് നഷ്ടപരിഹാരം ബന്ധപ്പെട്ട കയ്യേറ്റക്കാരിൽ നിന്നും ഈടാക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.