അടിമാലി : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അർഹരായവർക്കുള്ള പോത്തിൻകുട്ടി വിതരണം ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം മച്ചിപ്ലാവിൽ നടത്തി. പഞ്ചായത്തിലെ 21 വാർഡുകളിലായി ആകെ 504 പോത്തിൻകുട്ടികളെ അർഹരായവർക്ക് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഷേർളി മാത്യു പറഞ്ഞു. നാൽപ്പത്തിമൂന്ന് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപ ജനറൽ വിഭാഗത്തിനും ആറ് ലക്ഷത്തി അറുപത്തേഴായിരം രൂപ എസ് സി വിഭാഗത്തിനും ഒമ്പത് ലക്ഷത്തി തൊണ്ണൂറ്റാറിയിരം രൂപ എസ് റ്റി വിഭാഗത്തിനുമായി ചിലവഴിക്കും. ജനറൽവിഭാഗത്തിൽപ്പെട്ടവർക്കായി 366 പോത്തിൻകുട്ടികളേയും, എസ് സി വിഭാഗത്തിൽപ്പെട്ടവർക്കായി 55 പോത്തിൻകുട്ടികളേയും, എസ് റ്റി വിഭാഗത്തിൽപ്പെട്ടവർക്കായി 83 പോത്തിൻകുട്ടികളേയുമാണ് വിതരണം ചെയ്യും. ഗ്രാമപഞ്ചായത്തധികൃതർ പറഞ്ഞു.