കാഞ്ഞാർ : കുടുംബവഴക്കിനിടെ മകളുടെ കൈ പിടിച്ച് തിരിച്ച കേസിൽ പിതാവിനെ റിമാന്റ് ചെയ്തു.വെള്ളിയാമറ്റം ഇലപ്പള്ളിയിലാണ് സംഭവം.മദ്യപിച്ചെത്തിത്തി വീട്ടിൽ വഴക്കുണ്ടാക്കുകയും ഭാര്യയെയും കുട്ടിയെയും മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അച്ഛൻ അമ്മയെ മർദ്ദിക്കുന്നതിനിടെ തടസ്സം പിടിച്ച എട്ടുവയസ്സുകാരിയെയാണ് പിതാവ് ഉപദ്രവിച്ചത്.പരാതിയെ തുടർന്ന് കാഞ്ഞാർ സി.ഐ. സോൾജിമോനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.