
നെടുങ്കണ്ടം: ഹൈടെക് മാർക്കറ്റ് നിർമ്മാണമെന്ന പേരിൽ പൊളിച്ചു നീക്കിയ തൂക്കുപാലം മാർക്കറ്റ് ഒരു വർഷമായിട്ടും പുനർനിർമ്മാണം ആരംഭിച്ചില്ല. മദ്ധ്യകേരളത്തിലെ ഏറ്റവും പഴക്കം ചെന്ന് മാർക്കറ്റുകളിൽ ഒന്നാണ്തൂക്കുപാലം മാർക്കറ്റാണ് പതിറ്റാണ്ടുകളായി ഹൈറേഞ്ച് കാർ ആശ്രയിച്ചിരുന്നത് .മാർക്കറ്റ് കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതല്ലാതെ തുടങ്ങിവെച്ച നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനായില്ല .
3 കോടി നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന ഹൈടെക്മാർക്കറ്റിനാണ് പദ്ധതിയിട്ടത്. കോടികൾ ഒന്നും മുടക്കിയില്ലെങ്കിലും ആളുകൾക്ക് മഴയും വെയിലും കൊള്ളാതെ കയറി സാധനങ്ങൾ വാങ്ങുന്നതിനും വിൽക്കുതിനും സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുടിയേറ്റ കാലത്ത് തമിഴ്‌നാട്ടിൽനിന്നും വാണിജ്യ വസ്തുക്കൾ കൊച്ചി ,കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിലേക്കെല്ലാം അയച്ചിരുന്ന മദ്ധ്യകേരളത്തിലെ പ്രധാന മാർക്കറ്റുകളിൽ ഒന്നായിരുന്നു തൂക്കുപാലം മാർക്കറ്റ്. തമിഴ്‌നാട്ടിൽനിന്നും എത്തിക്കുന്ന അരി തൂക്കുപാലം മാർക്കറ്റിൽ സംഭരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച് നൽകിയിരുന്നു . കുടിയേറ്റ കാലഘട്ടത്തിന് ശേഷവും ഹൈറേഞ്ചുകാരുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നായി തുടർന്നു.
ഗതാഗതക്കുരുക്ക് രൂക്ഷമായ ടൗണിലെ പാതയോരത്താണ് വ്യാപാരികൾ ഇപ്പോൾ കച്ചവടം നടത്തുത്. മഴയും വെയിലുമേറ്റ് സധനങ്ങൾ വാങ്ങാൻ മാർക്കറ്റിലെത്തുവരുടെ കാര്യമാണ് ഏറെ പരിതാപകരം. സാധനങ്ങൾ വാങ്ങുതിനോ വാഹനങ്ങൾ പ്രവേശിപ്പിക്കുതിനോനടപ്പാതയോ പ്രാഥമിക ആവശ്യം നിറവേറ്റുന്നതിന് ശുചി മുറികളോ പോലുമില്ലാത്ത അവസ്ഥയിലാണ് ഇവിടെ എന്നാൽ കഴിഞ്ഞ വർഷം ഹൈടെക് മാർക്കറ്റ് നിർമ്മിക്കുമെന്നാണ് പ്രഖ്യാപനം പകരം സംവിധാനങ്ങളൊുമൊരുക്കാതെ അധികൃതർ മാർക്കറ്റ് സമുച്ചയം പൊളിച്ചു മാറ്റുകയായിരുന്നു വർഷം ഒന്നു കഴിഞ്ഞിട്ടും ഭാഗികമായി തുടങ്ങിവച്ച നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാനോ കച്ചവടക്കാരെ പുനരധിവസിപ്പിക്കാനോ നടപടിയായില്ല .