ഇടുക്കി: പെരുവന്താനം പഞ്ചായത്തിൽ പുതിയ മൃഗാശുപത്രി കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാർ 60ലക്ഷം രൂപ അനുവദിച്ചു. നിലവിലുള്ള മൃഗാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് മന്ത്രി ചിഞ്ചുറാണി, മൃഗസംരക്ഷണ ഡയറക്ടർ കൗശിഗൻ, മുൻ അഡീഷണൽ ഡയറക്ടർ ജിജിമോൻ ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജയാചാണ്ടി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിനോയ് പി. മാത്യു എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് നടപടി.