തൊടുപുഴ :സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് പദ്ധതി ബാധകമായ എല്ലാ ജീവനക്കാരുടെയും പുതുക്കിയ പ്രതിമാസ പ്രീമിയം തുക അടച്ച് പുതിയ പോളിസി വാങ്ങുന്നതിനുള്ള സമയ പരിധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. 50 വയസു പൂർത്തിയായ ജീവനക്കാർക്ക് പുതിയ പോളിസി വാങ്ങാൻ അനുമതി ഉണ്ടായിരിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക് 04862 226240 (ഓഫീസ്), 9496004868 (ഡെവ.ഓഫീസർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.