ചെറുതോണി. എൽ.ഡി.എഫ് നേതാക്കളുടെ വാഗ്ദാനങ്ങളിൽ കുടുങ്ങി കൂറുമാറ്റം മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിട്ടുള്ള വാത്തിക്കുടി, കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു ജോസ്, ഉഷ വിജയൻ എന്നിവർ എൽ.ഡി.എഫിൽ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടിചെയർമാൻ കെ.ഫ്രാൻസിസ് ജോർജ്ജ് ആവശ്യപ്പെട്ടു.
യു.ഡി.എഫിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലായെന്ന് പ്രചാരണം നടത്തുന്നസിന്ധു ജോസും ഉഷ വിജയനും സി.പി.എം പാർട്ടി കമ്മറ്റി പറയുന്നതുപോലെ പഞ്ചായത്തു പ്രസിഡന്റുമാരായി ഭരണം തുടരേണ്ടി വരുമ്പോൾ മുന്നണി മാറ്റത്തെയോർത്ത് അവർ സ്വയം ദുഖിക്കുന്ന സമയം വരുമെന്നും അദ്ദേഹം പറഞ്ഞു.