തൊടുപുഴ: മലനാട്ടിലെ പാറയും ഇടനാട്ടിലെ മണ്ണും കവർന്നെടുത്ത് കേരളത്തിന്റെ വടക്കു മുതൽ തെക്കു വരെ വൻമതിൽ സൃഷ്ടിച്ച് കേരളത്തെ രണ്ടായി വിഭജിക്കുന്ന കെ-റയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും നിർദ്ദിഷ്ട തീരുമാനവുമായി മുന്നോട്ടുപോയാൽ ശക്തമായി ചെറുക്കുന്നതിനുള്ള സമരപരിപാടിയിൽ ഇടുക്കിയിലെ ജനങ്ങളെയും അണി ചേർക്കുമെന്നും കെ-റയിൽ വിരുദ്ധസമിതി ഇടുക്കി ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺ ലൈൻ യോഗം തീരുമാനിച്ചു.
കെ-റയിൽ സാമൂഹികാഘാതപഠനവും നിയമപ്രശ്‌നങ്ങളും എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്ക് അഡ്വ. ഷൈജൻ ജോസഫ് നേതൃത്വം നല്കി. സമരപരിപാടികളുടെ വിജയത്തിനായി താഴെ പറയുന്നവർ ഭാരവാഹികളായി കമ്മിറ്റിയെ തെരഞ്ഞെടുത്തു. രക്ഷാധികാരികൾ: പ്രൊഫ. വിൻസെന്റ് മാളിയേക്കൽ, ഇ.ജെ. ജോസഫ്, സി.എ. ഫെലിക്‌സ്, ലിസി സണ്ണി. ചെയർമാൻ : എ.എൻ. സോമദാസ്, ജനറൽ കൺവീനർ: എൻ. വിനോദ്കുമാർ, വൈസ് ചെയർമാൻമാർ; റ്റി.ജെ. പീറ്റർ, കെ.എൽ. ഈപ്പച്ചൻ, അഡ്വ. വി.എസ്. ദീപു, നിയമസഹായ കൺവീനർ : അഡ്വ. ഷൈജൻ ജോസഫ്