മുട്ടം: മുട്ടത്ത് ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം തീ പിടിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം 3.15 നാണ് സംഭവം. ജില്ലാ കോടതി സമുച്ചയത്തിന് സമീപം ആരംഭിക്കുന്ന കുടുംബ കോടതിയുടെ നിർമ്മാണത്തിന് ആവശ്യമായ മണ്ണ് നിക്ഷേപിച്ച സ്ഥലത്താണ് തീ പടർന്നത്. കോടതിയുടെ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ചപ്പ് ചവറുകൾ കൂട്ടിയിട്ട സ്ഥലത്താണ് തീ പടർന്നത്. പ്രദേശത്ത് എത്തിയവർ ഉപയോഗിച്ച് കളഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാകാം തീ പടർന്നതെന്ന് പറയപ്പെടുന്നു. തൊടുപുഴ അഗ്നിശമന ഓഫീസിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി ഇ അലിയാർ, ഫയർ ഓഫീസർമാരായ അൻവർ ഷാൻ, ബിൽസ്, അയ്യൂബ്, വിവേക്, മനു എന്നിവരുടെ നേതൃത്വത്തിൽ തീ അണച്ചു.