നെടുംകണ്ടം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.ആർ സുകുമാരൻ നായരുടെ രണ്ടാം ചരമവാർഷികം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആചരിക്കും.
രാവിലെ 9 ന് മുതൽ തൂക്കുപാലം എസ്.എൻ.ഡി.പി. ഹാളിൽ അനുസ്മരണ പരിപാടികൾ ആരംഭിക്കും. പുരസ്‌കാരവിതരണവും തുടർന്ന് തൂക്കുപാലത്തുള്ള ഓഫീസിൽ കെ.ആർ സുകുമാരൻ നായരുടെയും പി.റ്റിതോമസിന്റെയും ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്യും.
പ്രമുഖ കോൺഗ്രസ് നേതാക്കൾ അനുസ്മരണ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് മുൻ ഡി.സി സി. പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ, കെ.പി.സി.സി സെക്രട്ടറി അഡ്വ: എം.എൻ ഗോപി ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എസ് യശോധരൻ, അഡ്വ: സേനാപതി വേണു, ജി മുരളീധരൻ , കെ.ആർ ഉണ്ണികൃഷ്ണൻ നായർ എന്നിവർ അറിയിച്ചു.