ഇടുക്കി : ജില്ലാ കളക്ടറുടെ അധീനതയിലുള്ള വാഹനങ്ങളുടെ പഴയ ടയറുകൾ (133 എണ്ണം) കളക്ടറേറ്റിൽ ഫെബ്രുവരി 19 ന് 11.30 ന് ലേലംചെയ്യും. ലേലത്തിൽപങ്കെടുക്കുന്നവർ രാവിലെ 10.30 ന് മുൻപായി ടയറുകൾക്ക് നിശ്ചയിച്ചിട്ടുള്ള നിരത ദ്രവ്യം ജില്ലാ കളക്ടറേറ്റില് അടച്ച് രസീത് വാങ്ങേണ്ടതാണ്. നിരതദ്രവ്യം അടക്കുന്ന സമയത്ത് തിരിച്ചറിയൽ രേഖ (വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംങ് ലൈസൻസ്/ ആധാർ കാർഡ് മുതലായവ) കർശനമായും ഹാജരാക്കണം. ടയറുകൾ ടെണ്ടർ വഴി വാങ്ങാനാഗ്രഹിക്കുന്നവർ മുൻ കൂട്ടി സില് ചെയ്ത ടെണ്ടർ ജില്ലാ കളക്ടർ ഇടുക്കി എന്ന വിലാസത്തിൽ 18ന് വൈകുന്നേരം 4 മണിക്കകം ഓഫീസിൽ ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്.
ടയറുകൾ പരിശോധിക്കാൻ താൽപര്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ കളക്ടറേറ്റിൽ 11 മണിമുതൽ മൂന്ന് മണി വരെ അവസരമുണ്ടായിരിക്കുന്നതാണ് . ലേലദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം 11.30 മണിക്ക് തന്നെ ലേല നടപടികൾ കൈക്കൊള്ളുന്നതായിരിക്കും.